CORഓണ കാലത്തെ ആഘോഷങ്ങൾ

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ” ഈ വരികളിലോട്ടുള്ള ഒരു തിരിച്ചുപോക്കായിരുന്നു ഇത്തവണത്തെ ഓണം…. ‘CORഓണ’ക്ക് അങ്ങനെ പാവപ്പെട്ടവനും പണക്കാരനും ഇല്ലാ എന്ന തിരിച്ചറിവ് നമ്മൾ വെറും സാധാരണക്കാർ എന്ന ബോധം മനസ്സിൽ ഉണ്ടാക്കിത്തന്നു. ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഉണ്ടാകും സന്തോഷം തരാൻ എന്നും മനസ്സിലാക്കിത്തന്നു ഈ ഓണക്കാലം. വളരെ കാലങ്ങൾക്കു ശേഷം വീട്ടുകാരെല്ലാം കൂടി ഓൺലൈനിൽ ഓണം ആഘോഷിച്ചു ഉണ്ടു ഉറങ്ങി എന്ന് പറയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കുട്ടികളോടൊന്നിച്ചു കളിച്ചും പൂക്കളം ഉണ്ടാക്കിയും. സദ്യ ഉണ്ടാക്കിയുംContinue reading “CORഓണ കാലത്തെ ആഘോഷങ്ങൾ”

എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം മൂന്ന്

ഞാൻ ഒന്ന് മയങ്ങി വലിയ ഒരു യാത്ര കഴിഞ്ഞതല്ലേ. വലിയ ബഹളം കേട്ട് കണ്ണുതുറന്നു അപ്പോഴാ മനസ്സിൽ ആയത് ഈവനിംഗ് ആയി എല്ലാവരും വന്നുകാണും! വാതിൽ തുറന്നപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ട് അവിടെ നാലുപേർ എന്ന് പറഞ്ഞിട്ട് എന്താ എത്രപേർ എന്ന് ഞാൻ ചോദിച്ചു അപ്പോൾ പറയുവാ നാലുപേർ മലയാളികൾ ബാക്കിയെല്ലാവരും വേറെ ഏതോ ഭാഷക്കാർ.. അടിപൊളി ! എന്തായാലും കുഴപ്പമില്ല നമ്മുടെ കയ്യിൽ വേറെ പണിയൊന്നും ഇല്ലല്ലോ ! അപ്പൊ ഇനി എല്ലാവരെയും പരിചയപ്പെടാം,Continue reading “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം മൂന്ന്”

കൊറോണയും അതിജീവനവും

മണിക്കൂറിൽ 80 കി മീ വേഗതത്തിൽ ഓടാൻ കഴിയുന്ന മാൻ മണിക്കൂറിൽ 50 കി മീ വേഗത്തിൽ ഓടുന്ന കടുവയുടെ മുന്നിൽ പരാജയപ്പെടുകയും ഇരയാവുകയും ചെയ്യുന്നു…. എന്ത് കൊണ്ട് ?? കാരണം, കടുവയേക്കാൾ ദുർബലനാണ് താൻ എന്ന് വിശ്വസിച്ച് കൊണ്ട് മാൻ ഓട്ടത്തിനിടയിൽ പലതവണ പിറകിലേക്ക് തിരിഞ്ഞ് നോക്കിയാണ് ഓടുക… ഈ തിരിഞ്ഞ് നോട്ടം മാനിന്റെ വേഗത കുറക്കുകയും ധൈര്യം നഷ്പ്പെടുകയും ചെയ്യുന്നതിലൂടെയാണ് കടുവയുടെ ഇരയാവേണ്ടി വരുന്നത്… കോവിഡ് 19 ന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്..Continue reading “കൊറോണയും അതിജീവനവും”

Love After Marriage

എന്താ കഥ! ഇത് സാധ്യമാണോ ! പലരീതിയിൽ ഇത് സാധിക്കുന്നവർ ഉണ്ട്, കള്ളന്മാർ എല്ലായിടത്തും ഉണ്ടല്ലോ!. തൻ്റെതല്ലാത്ത കാരണത്താൽ പെട്ടന്ന് കെട്ടേണ്ടിവന്ന തഭാഗ്യന്മാർക്കുള്ള ഭാഗ്യമാണ് “Love After Marriage”. ചേട്ടൻ്റെ കല്യാണത്തിന് ഉപ്പുവിളമ്പാൻ പോയ എന്നെ കെട്ടിച്ചു വിട്ടു എന്ന് പറയുന്നതാകും കൂടുതൽ ശെരി! ചേട്ടൻ പ്രേമിച്ചു കിട്ടിയതിനു എന്നെപിടിച്ചു പെട്ടന്ന് കെട്ടിക്കാൻ തീരുമാനിച്ചു ഇല്ലെങ്കിൽ ഇവനും വഴിതെറ്റി പോകും എന്ന് ഏതോ കുറെ തെണ്ടി ബന്ധുക്കൾ പറഞ്ഞു എന്നതാണ് കാര്യം.പ്രേമിച്ചു കെട്ടിയവരെല്ലാം വഴിതെറ്റിയവരല്ലെന്നു കാണിച്ചു കൊടുക്കാൻContinue reading “Love After Marriage”

ഒരു ലോക്ക് ഡൌൺ അപാരത

lockdown കാലത്ത് സ്ഥിരമായി ചാനല്‍ ചര്‍ച്ചകള്‍ കണ്ടിരുന്ന ഒരു കുട്ടി, Lockdown കഴിഞ്ഞ് school ല്‍ എത്തുമ്പോള്‍, claas ല്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം,,!!! ടീച്ചര്‍ – കുട്ടി, പറയൂ,,, മാങ്ങയുടെ english പേരെന്താണ് ?? കുട്ടി – ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്,,, അതിന് എനിക്ക് ഉത്തരം പറയാന്‍ കുറച്ച് സമയം തരണം,,, ടീച്ചര്‍ – പറയൂ,, മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയം ആണ് കൊടുത്തത്,,, കുട്ടിക്കും അത്രയുംContinue reading “ഒരു ലോക്ക് ഡൌൺ അപാരത”

മത്തിക്കറിയും അതിജീവനവും (Survival skills)

“അപ്പാ വണ്ടി നേരെ മീൻ ചന്തയിലേക്ക് പോകട്ടെ …” കന്യാസ്ത്രീയാകാൻ പോയ തന്റെ ഏക പുത്രിയെ ആദ്യമായി അവധിക്ക് വീട്ടിലേക്ക് കൊണ്ടു വരുന്ന വഴിയാണ് സ്കറിയാച്ചൻ. പള്ളിയിൽ കയറാത്ത തൻ്റെ മകൾ എങ്ങനെ കന്യാസ്ത്രീയാകാൻ പോയി എന്ന് ഇപ്പോഴും അയാൾക്ക് പിടി കിട്ടിയിട്ടില്ല. ഭക്തയായ സഹധർമ്മിണിയുടെ സ്വാധീനം ആയിരിക്കണം എന്നതാണ് ന്യായമായ ഒരു നിഗമനം. എനിക്ക് മൂന്ന് കിലോ മത്തി വേണം. ചന്തയുടെ പാർക്കിങ്ങ് ലോട്ടിൽ വണ്ടി പാർക്ക് ചെയ്യുന്നതിനിടയിൽ ലൂസി പറഞ്ഞു. സ്കറിയാച്ചൻ ഇതുവരെ മീൻContinue reading “മത്തിക്കറിയും അതിജീവനവും (Survival skills)”

ചുവട്ടിൽ വെള്ളമൊഴിച്ചു വളരുന്ന ജീവിതങ്ങൾ

“ചുവട്ടിൽ വെള്ളമൊഴിച്ചു  കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്” നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം  ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ ആദ്യം മറിഞ്ഞു വീഴുന്നത് വാഴയാണ്. എന്താണതിനു കാരണം?Continue reading “ചുവട്ടിൽ വെള്ളമൊഴിച്ചു വളരുന്ന ജീവിതങ്ങൾ”

സൂത്രത്തിൽ ഒരു കറി

ഞാൻ കുക്കിംഗ് തുടങ്ങിയത് നിലനിപ്പിനുവേണ്ടിയാണ് ! അതെ നിലനിൽപ്പിനു വേണ്ടി നമ്മൾ എന്ത് ചെയ്താലും അത് വിജയിക്കാതെ വേറെ വഴിയില്ല. കുക്കിംഗ് ചെയ്യാൻ ബുദ്ധിമുട്ടുന്ന പാവം ഹതഭാഗ്യൻമാരെ സഹായിക്കുക എന്നത് മാത്രമാണ് എൻ്റെ ഉദ്ദേശം അല്ലാതെ മറ്റൊരു അഹങ്കാരവും ഇല്ല ഈ ഉള്ളവന്. സൂത്രത്തിൽ കറി കുക്കിംഗ് രണ്ടു സ്റ്റെപ് ആണ് സ്റ്റെപ് 1 : ഗ്രേവി ( ഇത് ഒരു കോമൺ ഗ്രേവി ആണ് പലതരം കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കാം) സ്റ്റെപ് 2 : പ്രധാനപെട്ടContinue reading “സൂത്രത്തിൽ ഒരു കറി”

എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം രണ്ട്

ആദ്യ ജോലി അത് എല്ലാവർക്കും ഒരു സ്വപ്നമായിരിക്കും എനിക്കും അങ്ങനെതന്നെ, വീട്ടിലും എല്ലാവർക്കും സന്തോഷം പോകാൻ തയ്യാറെടുത്തു ഒരു പെട്ടി ഒക്കെ വാങ്ങി ജോലി ഒക്കെ കിട്ടിയതല്ലേ ചക്രമുള്ള ഒരെണ്ണം തന്നെ വാങ്ങി. പെട്ടിയും എടുത്തു നേരെ പൂനെ ഇത്തവണ ബസിൽ ആണ് പോയത് കേരളത്തിൽ നിന്നും രണ്ടു ദിവസം എടുത്തു എത്താൻ. എന്നെ ബസ് ഇറങ്ങി പിക്ക് ചെയ്യാൻ വന്നവൻ എൻ്റെ പെട്ടി കണ്ടു അന്ധം വിട്ടു നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിൽContinue reading “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം രണ്ട്”

എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം ഒന്ന്

പഠിക്കുന്ന കാലത്തു വിചാരിച്ചിരുന്നത് അപ്പോഴാണ് പഠിക്കാൻ ഉള്ളത് എന്ന് പക്ഷെ സ്കൂളിലും കോളേജിലും പഠിച്ചതൊന്നും അല്ല ജീവിതത്തിൽ പയറ്റാനുള്ളത് എന്ന് തിരിച്ചറിയുക ജീവിതം നമ്മളെ നോക്കി പല്ലിളിച്ചു നിൽക്കുമ്പോഴാണ്. പ്രീ ഡിഗ്രിയും  ( ഇപ്പോഴത്തെ +2 ), ഡിപ്ലോമയും പിന്നെ എഞ്ചിനീറിംഗും കഴിഞ്ഞു വീട്ടിൽ ചുമ്മാ നടക്കുന്ന കാലം എല്ലാവർക്കും സംശയം ഇവൻ പാസ്സായിക്കാണില്ലേ ഇവനെന്താ ജോലിക്കൊന്നും പോകാത്തതു!? നാട്ടുകരുടെ വക കഴിഞ്ഞപ്പോൾ തുടങ്ങി ബന്ധുക്കളുടെ ചോദ്യങ്ങൾ. പെട്ടെന്നുണ്ടായ കലുഷിതമായ ഒരു സന്ദർഭത്തിൽ അറിയാതെ പറഞ്ഞുപോയി ഇനിContinue reading “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം ഒന്ന്”