I had walked through life with nothing until you; until you, I knew no pleasure. And then one day God sent you to me; you, my wife, my treasure. A gift from God, a gift so fine that you can never be measured.
ഇന്ന് സെപ്റ്റംബർ എട്ട് ഞങ്ങൾ ഈ ജീവിതം ഒരുമിച്ചു കൊണ്ടുപോകാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലമാകുന്നു.
ഈ നീണ്ടുനിവർന്നു കിടക്കുന്ന പന്ത്രണ്ടുവർഷങ്ങൾ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു എന്നതുതന്നെയാണ് ഈ ജീവിതത്തിൻ്റെ വിജയം.

“സന്തോഷത്തിലും ദുഃഖത്തിലും ഒന്നായിരിക്കും” എന്ന ഉടമ്പടി അത്ര എളുപ്പമല്ലെങ്കിലും സന്തോഷത്തോടെ നടപ്പിലാക്കാൻ പറ്റി.
അവളില്ലെങ്കിൽ ഇന്ന് ഞാൻ ഇല്ല എന്ന് തികച്ചും സന്തോഷത്തോടെ ഓർക്കുന്ന നിമിഷങ്ങൾ….
ജീവിതത്തിലെ അവസാന നിമിഷങ്ങൾ നേർക്കുനേർ വന്നപ്പോഴും തളർന്നുപോകാതെ, കൂടെനിന്നു ഒരുകാലനും വിട്ടുകൊടുക്കില്ല നിന്നെ! എന്ന് ദൃഢനിശ്ചയം എടുത്തപ്പോൾ അതൊരു ചരിത്രത്തിനു വഴിമാറി. ഒരിക്കലും തിരിച്ചുവരവില്ല എന്ന് കരുതി അടച്ച കണ്ണുകൾ ജീവിതത്തിൻ്റെ വെളിച്ചത്തിലേക്കു തുറന്നു. നീണ്ട ആശുപത്രി വാസത്തിനുശേഷം തിരിച്ചു വീട്ടിലെത്തി ഒരു പുതിയ ശരീരവും മനസ്സുമായി.
കിടന്നുപോയ ആ നാളുകൾ എന്നെ പഠിപ്പിച്ചു അല്ല ഞങ്ങളെ പഠിപ്പിച്ചു കഷ്ടതയുടെ നാളുകളിൽ നമ്മെ സഹായിക്കാൻ ഒരുപാടു നല്ല ആളുകൾ കൂടെയുണ്ടാകും. പലരും നമ്മൾ അടുത്തറിയാത്തവർ ആയിരുന്നു എന്നറിയുമ്പോൾ തിരിച്ചുതന്ന ഈ ജീവിതത്തിനു ഇവിടെ ചെയ്തുതീർക്കാൻ എന്തോ ബാക്കിയുണ്ട് എന്ന് മനസിലാക്കുന്നു.
സഹായിക്കും എന്നുകരുതിയ പലരും തിരിഞ്ഞുപോലും നോക്കിയില്ല എന്ന സത്യം കുടുംബമാണ് ജീവിതത്തിൽ ഒന്നാമത് എത്തേണ്ടതെന്നു പഠിപ്പിച്ചു.
ഇടക്കെപ്പോഴോ രാത്രി ഉറക്കത്തിൽ കണ്ണുതുറന്നു നോക്കുമ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി ഉറങ്ങാതെ ഇരിക്കുന്ന ഭാര്യ!!! എന്താണ് ഉറങ്ങാത്തത് എന്ന് ചോദിച്ചപ്പോൾ പറയുകയാണ് ഡോക്ടർ പറഞ്ഞിട്ടുണ്ട് ചിലപ്പോൾ നിങ്ങൾ ശ്വാസം വലിക്കാൻ മറന്നുപോകും എന്ന്! അവൾ ഞാൻ ശ്വാസം വലിക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയാണ്. ഇതിലും വലിയ ഒരു സപ്പോർട്ട് ജീവിതത്തിൽ വേറെ ഒന്നിനും ഇല്ല എന്ന് കണ്ണുംപൂട്ടി പറയാം.
She stands always at my side, No matter what comes our way. She comforts me with steadfast love Each and every day.
ഇന്നും എൻ്റെ ഹൃദയമിടിപ്പ് മാറിയാൽ അവൾ അറിയും, എൻ്റെ ഹൃദയത്തിൻ്റെ ഇസിജി മെഷീൻ അവളുടെ ഹൃദയത്തിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
“How can I ever thank her, For all she has done for me? I can only give her all my heart And love her to eternity. “
It is for that someone special These words that I do pen, To thank her for always being My wife and my best friend.
ഇനിയും കൂടുതൽ വർഷങ്ങൾ ഇണങ്ങിയും പിണങ്ങിയും പോകാൻ പറ്റുമെന്ന് ഉള്ള വിശ്വാസത്തിൽ നിർത്തട്ടെ.



കവിത കടപ്പാട് : Richard N. Cook
Happy wedding anniversary💐💐Many many happy returns of the Day😊
LikeLike
Thank you
LikeLike