നമ്മൾ ഒരു ദുർബല നിമിഷത്തിൽ ഇട്ട മെസ്സേജ് പിന്നീട് ബോധം വരുബോൾ ഡിലീറ്റ് ചെയ്യാൻ നോക്കിയാൽ ഡിലീറ്റ് ഓൾ ഓപ്ഷൻ ഉണ്ടാകില്ല.
എന്തെങ്കിലും കുറുക്കുവഴി ഉണ്ടോ ഇത് ഡിലീറ്റ് ചെയ്യാൻ!?
ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ ടെൻഷനടിച്ചു Delete for me ഒരിക്കലും കൊടുക്കരുത് Delete for everyone മാത്രമേ കൊടുക്കാവൂ. അല്ലെങ്കിൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ഡിലീറ്റ് ആകൂ മറ്റുള്ളവരുടെ ഫോണിൽ അത് കിടക്കും.
ചിലപ്പോൾ നമുക്ക് delete for everyone കൊടുക്കാൻ വാട്സ് ആപ്പ് തന്നിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞായിരിക്കും നമ്മൾ ഈ കാര്യം അറിയുന്നത്. അപ്പോൾ നമ്മൾ ഡിലീറ്റ് ചെയ്യാൻ നോക്കുമ്പോൾ delete for me എന്ന ഒരു ഓപ്ഷൻ മാത്രമേ വരുകയുള്ളൂ
അപ്പോഴും ടെൻഷൻ അടിച്ചു അതിൽ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാൻ നിൽക്കരുത് അങ്ങനെ ചെയ്താൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ആ പോസ്റ്റ് ഡിലീറ്റ് ആവുകയുള്ളൂ.ഗ്രൂപ്പിൽ ഉള്ള മറ്റു ആളുകളുടെ ഫോണിൽ ആ മെസ്സേജ് കിടക്കും ഡിലീറ്റ് ആവുകയില്ല
വാട്സ് ആപ്പ് നമുക്ക് അനുവദിച്ചിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞാണ് നമ്മൾ പോസ്റ്റ് ചെയ്ത മെസ്സേജ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ
- ആദ്യം ആ മെസ്സേജ് അയച്ച സമയം കൃത്യമായി കുറിച്ച് വയ്ക്കുക ഉദാഹരണം 4 pm
- നെറ്റ് /വൈഫൈ ഓഫ് ചെയ്യുക.
- settings -ൽ apps എടുത്ത് ,അതിൽ വാട്സ് ആപ്പ് എടുക്കുക.
- വാട്സ് ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ക്ലിക്ക് ചെയ്യുക.
- settings എടുത്ത് time&date എടുത്ത് automatic time ഓഫ് ചെയ്യുക.
- എന്നിട്ട് 4 pm ആണ് മെസ്സേജ് ഇട്ടതെങ്കിൽ 4: 05 ഓ മറ്റോ കൊടുക്കുക.
- എന്നിട്ട് നെറ്റ് ഒന്നും ഓൺ ആക്കാതെ വാട്സ് ആപ്പ് എടുത്ത് ആ മെസ്സേജിൽ ക്ലിക്ക് ചെയ്യുക.
- അവിടെ പഴയത് പോലെ delete for everyone എന്ന ഓപ്ഷൻ വരും അതിൽ ക്ലിക്ക് ചെയ്യുക
- 8.വീണ്ടും time ഓട്ടോമാറ്റിക് ആക്കുക., നെറ്റ് ഓൺ ചെയ്യുക.ആ മെസ്സേജ് എല്ലാവരുടെ ഫോണിലും ഡിലീറ്റ് ആയിരിക്കും
ഇതിലും നല്ല ഒരു ഐഡിയ വേറെയും ഉണ്ട് ബോധമില്ലാത്ത സമയത്തു മൊബൈൽ കയ്യിൽ വെക്കാതിരിക്കുക!
അല്ലെങ്കിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്തു അയക്കുന്നതിനു മുൻപ് ആർക്കാണ് അയക്കുന്നതെന്നും എന്തിനാണ് അയക്കുന്നതിനും ഒന്നുകൂടി ആലോചിച്ചു നോക്കുക.