“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ”
ഈ വരികളിലോട്ടുള്ള ഒരു തിരിച്ചുപോക്കായിരുന്നു ഇത്തവണത്തെ ഓണം….
‘CORഓണ’ക്ക് അങ്ങനെ പാവപ്പെട്ടവനും പണക്കാരനും ഇല്ലാ എന്ന തിരിച്ചറിവ് നമ്മൾ വെറും സാധാരണക്കാർ എന്ന ബോധം മനസ്സിൽ ഉണ്ടാക്കിത്തന്നു. ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഉണ്ടാകും സന്തോഷം തരാൻ എന്നും മനസ്സിലാക്കിത്തന്നു ഈ ഓണക്കാലം.
വളരെ കാലങ്ങൾക്കു ശേഷം വീട്ടുകാരെല്ലാം കൂടി ഓൺലൈനിൽ ഓണം ആഘോഷിച്ചു ഉണ്ടു ഉറങ്ങി എന്ന് പറയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കുട്ടികളോടൊന്നിച്ചു കളിച്ചും പൂക്കളം ഉണ്ടാക്കിയും. സദ്യ ഉണ്ടാക്കിയും ഒരു ദിവസം മുഴുവൻ ടീവി ഓണക്കാതെയും ഓണം ആഘോഷിച്ചു എന്നത് വലിയ ഒരു സംഭവം തന്നെയാണ്.
അങ്ങനെ വിഭവസമൃദ്ധമായ ഓണ സദ്യ ജീവിതത്തിൽ ആദ്യമായി ഞാനും എൻ്റെ ഭാര്യയും മക്കൾക്കുവേണ്ടി ഉണ്ടാക്കി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സാമ്പാർ, അവിയൽ,പയർ തോരൻ, ചീര തോരൻ, ബീൻസ് തോരൻ, ബീട്രൂറ്റ് പച്ചടി, കാളൻ, മാങ്ങാ അച്ചാർ, നാരങ്ങാ അച്ചാർ, രസം, പപ്പടം, മോര്, കൂട്ട് കറി, ഇഞ്ചിപുളി, പഴം പുഴുക്ക്, ശർക്കര വരട്ടി, കായ വറുത്ത്, പായസം, മധുര കൂട്ട്, സാലഡ്, ഉപ്പ്, ചോറ്, ഇല.. അല്ല പിന്നെ ഇത്രയൊക്കെയേ പറ്റിയുള്ളൂ.ഇതിൽ പെടുത്താതെ ഒരു ചിക്കൻ ഹാർട്ട് ഡ്രൈ ഫ്രൈ പിന്നെ മീൻ ഇലയിൽ ചുട്ടതും ഉണ്ടായിരുന്നു.
ഞാൻ വീണ്ടും എന്റെ തന്നെ മറ്റൊരു പോസ്റ്റിൽ പറഞ്ഞത് വീണ്ടും ഓർക്കുന്നു കുക്കിംഗ് അതിജീവനത്തിൻ്റെ മാർഗമാണ് മറ്റൊന്നും ഇല്ല എന്നറിയുമ്പോൾ മറ്റാരും ജഡ്ജ് ചെയ്യില്ല എന്ന ഉത്തമ ബോദ്യം വന്നാൽ പിന്നെ നമ്മൾ മാസ്റ്റർ കുക്ക് ആയി.






അടുത്ത വർഷം മിക്കവാറും നമ്മുടെ ഓണം തലക്കെട്ട് ഇങ്ങനെ ആയിരിക്കും
“കാണം വിറ്റും ഓണം ആഘോഷിക്കണം”
കാ കോ എന്തുവേണമെങ്കിലും വായിക്കാം
എന്തായാലും ഒരു കോപ്പിലെ വർഷം ആയിപ്പോയി എൻ്റെ പുണ്യാളാ..
അത് കലക്കി 😁😁😂…”എന്തായാലും ഒരു കോപ്പിലെ വർഷം ആയിപ്പോയി എൻ്റെ പുണ്യാളാ”.
2021 എങ്കിലും നന്നായ മതിയെ എന്റെ പുണ്യാളാ!🙏
LikeLiked by 1 person
കാണം വിൽക്കാൻ തയ്യാറായി നിന്നോ… അടുത്തവർഷം നമ്മൾ പൊളിക്കും !
LikeLike